റഗുലേറ്റര്‍ ഘടിപ്പിച്ചപ്പോള്‍ ഗ്യാസ് ചോര്‍ന്നു, പരിഭ്രാന്തരായി പുറത്തേക്കോടി വീട്ടുകാര്‍; രക്ഷയ്‌ക്കെത്തി ഫയര്‍ഫോഴ്‌സ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 08:36 AM  |  

Last Updated: 08th November 2021 08:40 AM  |   A+A-   |  

gas

ഫയല്‍ ചിത്രം

 

കാഞ്ഞങ്ങാട്: പാചക വാതക സിലിണ്ടര്‍ ഘടിപ്പിക്കുമ്പോള്‍ ഗ്യാസ് ചോര്‍ന്നത് കണ്ട് പരിഭ്രാന്തരായി വീട്ടുകാര്‍. ഗ്യാസ് ശക്തിയായി പുറത്തേക്ക് തള്ളുന്നത് കണ്ടതോടെ വീട്ടുകാര്‍ സിലിണ്ടര്‍ ഉപേക്ഷിച്ച് വീടിന് പുറത്തേക്ക് ഓടി. 

പൂച്ചക്കാട് കിഴക്കുങ്കര ചിറക്കല്‍ ഹൗസില്‍ ലക്ഷ്മിയുടെ വീട്ടിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11 മണിയോടെ പുതിയ സിലിണ്ടറില്‍ റഗുലേറ്റര്‍ ഘടിപ്പിക്കുമ്പോഴാണ് ഗ്യാസ് ശക്തിയായി പുറത്തേക്ക് വന്നത്. 

പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടിയ വീട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേന ഇവരുടെ വീട്ടിലേക്ക് കുതിച്ചെത്തി. ഗ്യാസ് സിലിണ്ടര്‍ പരിശോധിച്ചപ്പോള്‍ സിലിണ്ടറിന്റെ നോബ് സ്ഥാനം തെറ്റിയാണ് കിടന്നിരുന്നത് എന്ന് വ്യക്തമായി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സേഫ്റ്റി ക്യാപ് അടച്ചാല്‍ മതിയെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.