ഓൺലൈൻ ഗെയിം കളിച്ച് പണം പോയി; വീട് വിട്ടിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 11:39 AM  |  

Last Updated: 17th November 2021 11:45 AM  |   A+A-   |  

online_game_death

ആകാശ്

 

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥി മരിച്ച നിലയിൽ. കൊരുമ്പിശ്ശേരി സ്വദേശി പോക്കർപറമ്പിൽ ഷാബിയുടെ മകൻ ആകാശ് (14) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ കുളത്തിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി.
അമ്മ സുൽഫത്ത്. സഹോദരൻ അമൽ.