സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു; കര്‍ണപടം പൊട്ടി; നാല് പേര്‍ക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 10:25 PM  |  

Last Updated: 17th November 2021 10:25 PM  |   A+A-   |  

Police

പ്രതീകാത്മക ചിത്രം

 


കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളജില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തെന്ന പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസ്. നാദാപുരം പൊലീസാണ് നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

ഉച്ചയോടെ നടന്ന സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടിയെന്നാണ് പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതി പ്രിന്‍സിപ്പല്‍ പൊലീസിന് കൈമാറുകയായിരുന്നു. നാദാപുരം ആശുപത്രിയിലാണ്  വിദ്യാര്‍ഥി ചികിത്സ തേടിയത്. നിലവില്‍ റാഗിങ്ങ് കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.