അനുപമയുടെ കുഞ്ഞ് തിരികെവരുന്നു; അഞ്ച് ദിവസത്തിനുള്ളില്‍ എത്തിക്കണമെന്ന് സിഡബ്ല്യുസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 08:16 AM  |  

Last Updated: 18th November 2021 08:16 AM  |   A+A-   |  

Anupama will file a habeas corpus petition in the high court

ഫയല്‍ ചിത്രം


തിരുവനന്തപുരം: ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കും. അഞ്ച് ദിവസത്തനിള്ളില്‍ കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് തിരികെയെത്തിക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. കുട്ടിയെ കൊണ്ടുവരാനായി പൊലീസ് സംരക്ഷണം നല്‍കണമെന്നും സിഡബ്ല്യുസി ഉത്തരവില്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ഉത്തരവിറങ്ങിയത്. 

കുഞ്ഞിനെ നാട്ടിലെത്തിച്ച് ഡിഎന്‍എ പരിശോധയനക്ക് വിധേയമാക്കും. കുഞ്ഞിനെ തിരികെ ലഭിക്കാന്‍ ശിശു ക്ഷേമ സമിതി ഓഫീസിന് മുന്നില്‍ അനുപമ സമരം നടത്തിവരികയായിരുന്നു. 

കുട്ടിയെ കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. സിഡബ്ല്യുസി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സമരം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അനുപമ വ്യക്തമാക്കി. ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച കുഞ്ഞിനെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ദത്ത് നല്‍കിയെന്നാണ് കേസ്.