കേരളത്തിന്റെ ആവശ്യം തള്ളി; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്നു കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 02:48 PM  |  

Last Updated: 22nd November 2021 02:49 PM  |   A+A-   |  

ak saseendran

മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍ എളുപ്പമല്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ കൊല്ലുന്നത് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചതായി ശശീന്ദ്രന്‍ പറഞ്ഞു.

വന്യജീവി ആക്രമണത്തില്‍ എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം മുന്നോട്ടുവച്ച 620 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. ഫണ്ട് ലഭ്യത അനുസരിച്ച് സഹായിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശശീന്ദ്രന്‍ പറഞ്ഞു. 

മനുഷ്യജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ഒരു വര്‍ഷത്തേക്കു ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉന്നയിച്ചുവെങ്കിലും കേന്ദ്രമന്ത്രി പരിമിതി അറിയിക്കുകയായിരുന്നു. ഈ വിഷയം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനു പലതവണ കത്തുകള്‍ അയച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു ശശീന്ദ്രന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി കൂടിക്കാഴ്ച നടത്തിയത്.