മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അസോസിയേറ്റ് പ്രൊഫസര്‍; 'ഉപകാരസ്മരണ'; കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 05:27 PM  |  

Last Updated: 24th November 2021 05:27 PM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്‍

 

കണ്ണൂര്‍:  കണ്ണൂര്‍ സവര്‍കലാശാലയിലെ നിയമനവിവാദത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 61 വയസ്സുകാരന് നിര്‍ലജ്ജം നല്‍കാന്‍ പിണറായി വിജയന് ജന്മാധാരം ആയി കിട്ടിയതല്ല കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ എന്നെങ്കിലും തിരിച്ചറിയുകയെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എല്ലാ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് അസാധാരണമാം വിധം രവീന്ദ്രനെ നിയമിക്കാന്‍ നിങ്ങളെ നയിച്ച ചേതോവികാരം എന്താണെന്ന് തിരിച്ചറിയാന്‍ വലിയ വിവേകബുദ്ധി ഒന്നും വേണ്ടെന്നും സുധാകരന്‍ പറഞ്ഞു. 

കെ സുധാകരന്റെ കുറിപ്പ്

എന്തൊരു ധിക്കാരം!
സര്‍വ്വകലാശാലയുടെയുടെ നിയമ വ്യവസ്ഥകളെയാകെ ചവിട്ടിമെതിച്ച് ഒരു  ഏകാധിപതിയുടെ തിട്ടൂരം.
എകെജി സെന്ററില്‍ നിന്നുള്ള ജനാധിപത്യ അട്ടിമറി.
കണ്ണൂര്‍ സര്‍വകലാശാലയില്‍
വൈസ് ചാന്‍സലര്‍ ആയി ഗോപിനാഥ് രവീന്ദ്രന്റ പുനര്‍നിയമനം.
60 വയസ്സ് സര്‍വ്വകലാശാല ചട്ടത്തില്‍ പ്രായപരിധി യുള്ള നിയമനം 
61 വയസ്സുകാരന്
നിര്‍ലജ്ജം നല്‍കാന്‍
പിണറായി വിജയന്
ജന്മാധാരം ആയി കിട്ടിയതല്ല 
കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ എന്നെങ്കിലും തിരിച്ചറിയുക.
എല്ലാ നിയമങ്ങളും ചട്ടങ്ങളും മറികടന്ന്
അസാധാരണമാം വിധം
രവീന്ദ്രനെ നിയമിക്കാന്‍
നിങ്ങളെ നയിച്ച ചേതോവികാരം എന്താണെന്ന് തിരിച്ചറിയാന്‍ വലിയ വിവേകബുദ്ധി ഒന്നും വേണ്ട.
'ഉപകാരസ്മരണ'
മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക്
അസോസിയേറ്റ് പ്രൊഫസര്‍ ആയി
പതിന്മടങ്ങ് യോഗ്യതയുള്ളവരെ മറികടന്ന് 
റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരി ആക്കാന്‍ 
ധൈര്യം കാണിച്ച മഹാമനസ്‌കതക്ക് 
പ്രത്യുപകാരം.
വിസി നിര്‍ണയസമിതി
പിരിച്ചുവിടുന്നു...
രാജ് ഭവന്‍ മുന്നറിയിപ്പ് തള്ളിക്കളയുന്നു...
പുനര്‍ നിയമനത്തിന് ഉത്തരവിടുന്നു...
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്ത് ?
നികുതി കുറച്ചില്ലെങ്കിലെന്ത് ?
പെണ്‍കൊടിമാര്‍ ആത്മഹത്യ ചെയ്താല്‍ എന്ത് ?
മരങ്ങള്‍ മുറിച്ച് കടത്തിയാല്‍ എന്ത് ?
കേരളം ലജ്ജിച്ചു തലതാഴ്ത്തുക.