ബംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്കാനിയ ബസ് ലോറിക്കു പിന്നിൽ ഇടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 09:58 AM  |  

Last Updated: 25th November 2021 09:58 AM  |   A+A-   |  

bus accident

ബസ് അപകടം/ ടെലിവിഷൻ ദൃശ്യം

 

കൊച്ചി: തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് ലോറിയുമായി കൂട്ടിയിടിച്ചു. ഡ്രൈവർക്ക് ​ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം വെച്ചായിരുന്നു അപകടം. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലർച്ചെ അഞ്ചരയോടെയാണ്  അപകടം ഉണ്ടായത്. മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.