പറമ്പിലൂടെ വഴി വെട്ടുന്നത് തടഞ്ഞു; യുവതിക്ക് നേരെ ആക്രമണം

യുവതിയുടെ തലക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം. കൊളാവി സ്വദേശി ലിഷക്കാണ് പരിക്കേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോഴിക്കോട്: വഴി തർക്കത്തെ തുടർന്ന് യുവതിക്ക് നേരെ ആക്രമണം. പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിന്റെ പേരിലാണ് ആക്രമണം. കൊളാവി പാലത്താണ് സംഭവം.

യുവതിയുടെ തലക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം. കൊളാവി സ്വദേശി ലിഷക്കാണ് പരിക്കേറ്റത്. ലിഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തലക്ക് തുന്നലുണ്ട്. ലിഷ യുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പയ്യോളി പൊലീസ് പറഞ്ഞു. പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com