പരീക്ഷ പുനഃ ക്രമീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 09:57 PM  |  

Last Updated: 30th November 2021 09:57 PM  |   A+A-   |  

exam rescheduled

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ ഡിസംബര്‍ രണ്ടു മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നവംബര്‍ 2020 (റിവിഷന്‍ 15) സെമസ്റ്റര്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള അഡീഷണല്‍ എക്സാമിനേഷന്‍ ഡിസംബര്‍ ഏഴു മുതല്‍ നടത്തുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. 

എഞ്ചിനിയറിങ്, ടെക്നോളജി, മാനേജ്മെന്റ്, കൊമേഴ്സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ പരീക്ഷകളാണ് പുനക്രമീകരിച്ചത്. ഏപ്രില്‍ 2021 (റിവിഷന്‍ 15) സെമസ്റ്റര്‍ അഞ്ച്, ആറ് അഡീഷണല്‍ എക്സാമിനേഷനും ഇതോടൊപ്പം നടത്തും. പുതുക്കിയ ടൈംടേബിള്‍ www.sbte.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും