വിശദമായി അത് പിന്നീട് പറയാം; ഒരു ദിവസത്തോടെ  ലോകം അവസാനിക്കുന്നില്ല; കെടി ജലീല്‍

ലോകായുക്ത വിധിയുടെ നാള്‍വഴികളെ കുറിച്ച് ചിലത് പറയാനുണ്ട്.   വിശദമായി അത് പിന്നീട് പറയാം
കെടി ജലീല്‍
കെടി ജലീല്‍

കൊച്ചി: ബന്ധുനിയമന  വിവാദത്തില്‍ ലോകയുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി വിധി തനിക്കേറ്റ തിരിച്ചടിയല്ലെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍.ലോകായുക്ത ഉത്തരവ് നടപ്പായി കഴിഞ്ഞതിനാലാണ് സുപ്രീംകോടതിയുടെ പരാമര്‍ശമെന്നും ജലീല്‍ പറഞ്ഞു. തന്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാല്‍ തന്നെ പ്രസ്തുത വിധിയില്‍ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം  പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചതെന്നും ജലീല്‍ പറഞ്ഞു. 

 അപേക്ഷ ക്ഷണിക്കാതെ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി ജലീലിന്റെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചെന്നാരോപിച്ചാണ് ജലീല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ലോകായുക്ത നടപടിയെ സുപ്രീംകോടതിയും ശരിവെച്ചതോടെ ജലീല്‍ ഹര്‍ജി പിന്‍വലിച്ചു.


ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരുപം

എന്നെ കേള്‍ക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസില്‍ വിധി പറഞ്ഞതെന്നും അത്‌കൊണ്ട് എനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജി സമര്‍പ്പിച്ചത്. എന്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാല്‍ തന്നെ പ്രസ്തുത വിധിയില്‍ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം  പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്.
ലോകായുക്ത വിധിയുടെ നാള്‍വഴികളെ കുറിച്ച് ചിലത് പറയാനുണ്ട്.  
വിശദമായി അത് പിന്നീട് പറയാം. 
നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി ക്കൊണ്ട് 2005 ജനുവരി 25 ന് വന്ന ഹൈക്കോടതി ഉത്തരവ്.  15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നിയമനം. 
ഒരു ദിവസത്തോടെ  ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാള്‍ ഉയിര്‍ത്തെഴുനേല്‍ക്കുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com