സിവില്‍ സര്‍വീസ് പരീക്ഷ മറ്റന്നാള്‍; കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി, ക്രമീകരണങ്ങള്‍ ഇങ്ങനെ

പരീക്ഷ ദിവസവും  അതിന്റെ തലേദിവസവും പരീക്ഷാകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷ കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. പരീക്ഷ ദിവസവും  അതിന്റെ തലേദിവസവും പരീക്ഷാകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും. യാത്രക്കാരുടെ അമിത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പരീക്ഷ സെന്ററുകളിലേക്കും ആവശ്യമായ സര്‍വീസുകള്‍ നടത്താന്‍ ബന്ധപ്പെട്ട യൂണിറ്റ് അധികാരികള്‍ക്ക് സിഎംഡി നിര്‍ദ്ദേശം  നല്‍കി.

ബോണ്ട് സര്‍വീസുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നതിന് വേണ്ടി മുന്‍കൂട്ടി റിസര്‍വേഷന്‍ സൗകര്യം ബന്ധപ്പെട്ട യൂണിറ്റ് അധികാരികള്‍ ഏര്‍പ്പെടുത്തും. 

എല്ലാ ജനറല്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍മാരും സര്‍പ്രൈസ് സ്‌ക്വാഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരും അന്നേദിവസം കാര്യക്ഷമമായി ബസ് പരിശോധന നടത്തുകയും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ യൂണിറ്റ് അധികാരികള്‍ ഷെഡ്യൂള്‍ ക്രമീകരിച്ച് അയക്കുകയും ചെയ്യും. ഈ ദിവസങ്ങളില്‍ യൂണിറ്റ് അധികാരികള്‍ യൂണിറ്റ് കേന്ദ്രീകരിച്ച് സര്‍വീസ് ഓപ്പറേഷന് മേല്‍നോട്ടം വഹിക്കും. ബന്ധപ്പെട്ട സോണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ സര്‍വീസ് ഓപ്പറേറ്റ് മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുമെന്നും കെഎസ്ആര്‍ടിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com