അശ്ലീല സന്ദേശം അയച്ച് 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കല്‍പറ്റ: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ വെള്ളമുണ്ട കാഞ്ഞായി റഷീദ് ആണ് അറസ്റ്റിലായത്.

മൊബൈല്‍ ഫോണ്‍ വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പൊലീസ് കണ്ടെത്തി. പോക്സോ, ഐ.ടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com