ഡോ. സിപി മാത്യു അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 06:40 PM  |  

Last Updated: 19th October 2021 06:40 PM  |   A+A-   |  

cp_mathew

ഡോ. സിപി മാത്യു

 

കോട്ടയം: ക്യാന്‍സര്‍ ചികിത്സയില്‍ ഏറെ പ്രശസ്തനായിരുന്നു ഡോ. സിപി മാത്യു അന്തരിച്ചു.കോട്ടയം മെഡിക്കല്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പലും അവിടത്തെ ഓങ്കോളജി വിഭാഗത്തിന്റെ  മേധാവിയുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ക്യാന്‍സര്‍ ചികിത്സകരില്‍ ഒരാളാണ് അദ്ദേഹം. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രാചീനമായ വൈദ്യശാസ്ത്രശാഖകളെയും ഹോമിയോപ്പതിയെയും അവഗണിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുമ്പോള്‍ ഡോ. സി. പി. മാത്യു മറിച്ചായിരുന്നു. അദ്ദേഹം അവയെ എല്ലാം പ്രയോജനപ്പെടുത്തിയിരുന്നു. ക്യാന്‍സര്‍ ചികിത്സയില്‍ രോഗശമനത്തിന് സിദ്ധവൈദ്യത്തിനുള്ള കഴിവ് അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും അതേപ്പറ്റി കൂടുതല്‍ പഠനം നടത്തുകയും ക്യാന്‍സര്‍ ചികിത്സയില്‍ സിദ്ധവൈദ്യത്തെ അവലംബിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്. 

സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചങ്ങനാശേരി തുരുത്തിയിലെ സ്വവസതിയില്‍.