രണ്ടര വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കം 

ആദ്യ കാർഗോ സർവീസ് ഷാർജയിലേക്കായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസ് തുടങ്ങി. ആദ്യ കാർഗോ സർവീസ് ഷാർജയിലേക്കായിരുന്നു. രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാർഗോ സർവീസ് യാഥാർത്യമായത്. ഇതുവഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്.

നിലവിൽ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം. ഒരു വിമാനത്തിൽ നാലുടൺ വരെ കൊണ്ടുപോകാൻ കഴിയും. കാർഗോ വിമാനങ്ങളെ കണ്ണൂരിൽ എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് കൂടി കേന്ദ്രം ഉടൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

മുഴുവനായും ഓൺലൈനായാണ് കാർഗോ സേവനങ്ങൾ. ഒരു വർഷത്തേക്ക് ലാംഡിംഗ് പാർക്കിംഗ് ഫീസുണ്ടാകില്ല. കൂടുതൽ വിമാനക്കമ്പനികളെ ആകർഷിക്കാനാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com