ദുഃഖവെള്ളിയും വിഷുവും ഒരു ദിവസം, 2022ലെ സംസ്ഥാനത്തെ അവധി ദിവസങ്ങള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 09:16 AM  |  

Last Updated: 21st October 2021 09:16 AM  |   A+A-   |  

holidaycalendarheader

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: 2022ലെ സംസ്ഥാനത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും പൊതു അവധികളും മാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 

പൊതു അവധി ദിവസങ്ങള്‍

ജനുവരി 26 റിപ്പബ്ലിക് ദിനം 
മാർച്ച് 1 ശിവരാത്രി
ഏപ്രിൽ 14 പെസഹ വ്യാഴം, അംബേദ്കർ ജയന്തി, ഏപ്രിൽ 15 ദുഃഖവെള്ളി, വിഷു. 
മേയ് 2 ഈദ് ഉൽ ഫിത്ർ 
ജൂലൈ 28 കർക്കടക വാവ്
ഓ​ഗസ്റ്റ് 8 മുഹറം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 18 ശ്രീകൃഷ്ണ ജയന്തി. 
സെപ്റ്റംബർ 7 ഒന്നാം ഓണം, സെപ്റ്റംബർ 8 തിരുവോണം, സെപ്റ്റംബർ 9 മൂന്നാം ഓണം, സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി. 
ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയദശമി, ഒക്ടോബർ 24 ദീപാവലി. പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങൾ ആയിരിക്കും.

രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വരുന്ന അവധികൾ; 

ജനുവരി 2 മന്നം ജയന്തി 
ഏപ്രിൽ 17 ഈസ്റ്റർ 
മേയ് 1 മേയ് ദിനം 
ജൂലൈ 9 ബക്രീദ് 
ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി 
സെപ്റ്റംബർ 10 ശ്രീനാരായണ ഗുരു ജയന്തി–നാലാം ഓണം 
ഒക്ടോബർ 2 ഗാന്ധി ജയന്തി, ഒക്ടോബർ 8 മിലാദ് ഇ ഷെറീഫ് 
ഡിസംബർ 25 ക്രിസ്മസ് 

നിയന്ത്രിത അവധികൾ

മാർച്ച് 12 അയ്യ വൈകുണ്ഠ സ്വാമി ജയന്തി 
ഓഗസ്റ്റ് 11 ആവണി അവിട്ടം 
സെപ്റ്റംബർ 17 വിശ്വകർമ ദിനം

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങൾ

ജനുവരി 26 റിപ്പബ്ലിക് ദിനം 
മാർച്ച് 1 ശിവരാത്രി 
ഏപ്രിൽ 1 വാണിജ്യ,സഹകരണ ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന ദിവസം, ഏപ്രിൽ 14 അംബേദ്കർ ജയന്തി, ഏപ്രിൽ 15 ദുഃഖവെള്ളി–വിഷു, മേയ് 2 ഈദ് ഉൽ ഫിത്ർ.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം 
സെപ്റ്റംബർ 7 ഒന്നാം ഓണം, സെപ്റ്റംബർ 8 തിരുവോണം, സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി. 
ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയദശമി, ഒക്ടോബർ 24 ദീപാവലി.