'ആഴ്‌സനിക് വിഷങ്ങളുടെ രാജാവ്'; കുട്ടികള്‍ക്കു ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ആഴ്‌സനിക് കാന്‍സറിനും കരള്‍ രോഗങ്ങള്‍ക്കും മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ കോവിഡ് പ്രതിരോധ മരുന്നു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹെപ്പറ്റോളജി ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ധനായ ഡോ. സിറിയക് എബി ഫിലിപ് ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നവംബറില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നായ ആഴ്‌സനിക്കം ആല്‍ബം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മരുന്നിന്റെ സുരക്ഷയോ ഫലമോ തെളിയിക്കുന്നതിനുള്ള യാതൊരു വിവരവും സര്‍ക്കാരിന്റെ പക്കലില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ആഴ്‌സനിക്കം ആല്‍ബം സുരക്ഷിതമാണെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്.

വിഷങ്ങളുടെ രാജാവ് എന്നാണ് ആഴ്‌സനിക് അറിയപ്പെടുന്നത്. മാരകമായ അതിന്റെ ശക്തിയാണ് അതിനു കാരണം. ആഴ്‌സനിക് കാന്‍സറിനും കരള്‍ രോഗങ്ങള്‍ക്കും മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവാം. ചെറിയ അളവിലെ ആഴ്‌സനിക് പോലും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാമെന്നതിന് പഠന ഫലങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. 

ആധുനിക ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളും വാക്‌സിനുകളും പല ഘട്ടങ്ങളിലൂടെ സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോവുന്നുണ്ട്. അത്തരം പരീക്ഷണങ്ങളിലൂടെയാണ് അവയുടെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുവരുന്നതെന്ന് ഹര്‍ജിയിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com