സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ; കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2021 09:53 AM  |  

Last Updated: 27th October 2021 09:53 AM  |   A+A-   |  

Union Health Minister says there are no new Covid variants in Kerala

മൻസുഖ് മാണ്ഡവ്യ /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി : സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും. വൈകീട്ട് മൂന്നിന് വിജ്ഞാന്‍ ഭവനിലാണ് സമ്മേളനം. കോവിഡ് പ്രതിരോധകുത്തിവയ്പ്പിന് കൂടുതല്‍ വേഗം നല്‍കാന്‍ സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. 

ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യസൗകര്യദൗത്യം ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചയാകും. 

കേരളത്തില്‍​ കോവിഡ് പ്രതിരോധം മികച്ച നിലയിൽ

അതേസമയം കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ  പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധം മികച്ച നിലയിലാണ്. കുത്തിവയ്പ് വര്‍ധിപ്പിച്ചതിന്റെ നേട്ടം കേരളത്തിലുണ്ട്. 

ഇംഗ്ലണ്ടില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യം പരിശോധിച്ചു വരികയാണ്. അത് എത്രമാത്രം വ്യാപനശേഷിയുള്ളതാണ് എന്നു പറയാനാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.