പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 07:58 PM  |  

Last Updated: 28th October 2021 07:58 PM  |   A+A-   |  

paster_arrest


 

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ചിലമ്പവളവ് പെന്തക്കോസ്ത് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കല്‍പത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്ദ് (34) ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ സഹോദരിക്ക് പാസ്റ്ററുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന്, ബുധനാഴ്ച പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതിയെ കല്‍പത്തൂരിലെ വീട്ടില്‍നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു.