കാട്ടാനകൾ കുത്തിമറിച്ചിട്ട മരം ഇലക്ട്രിക് പോസ്റ്റിൽ; കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞനിലയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2021 03:50 PM  |  

Last Updated: 31st October 2021 03:50 PM  |   A+A-   |  

elephant found dead

പ്രതീകാത്മക ചിത്രം

 

കൊച്ചി: കോതമം​ഗലം മാമലക്കണ്ടത്ത് കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ . കാട്ടാനകൾ കുത്തിമറിച്ചിട്ട മരം ഇലക്ട്രിക് പോസ്റ്റിൽ വീണാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന് സമീപമാണ് സംഭവം. മാമലക്കണ്ടം ചാമപാറയിൽ നിന്നും രണ്ട് കിലോമീറ്റ‌ർ അകലെയുള്ള പുരയിടത്തിന് സമീപമാണ് ജഡം കണ്ടെത്തിയത്. ഇന്ന് വെളുപ്പിനെ കൂട്ടമായെത്തിയ ആനകളിലൊന്നിനാണ് ഷോക്കേറ്റത്. 

കാട്ടാനകൾ കുത്തിമറിച്ചിട്ട മരം ഇലട്രിക്ക് പോസ്റ്റിൽ വീണാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കുടിയേറ്റ- ആദിവാസി മേഖലയായ മാമലക്കണ്ടത്ത് കാട്ടാനകൾ എത്തുന്നത് പതിവാണ്. വീടുകൾക്കും ആളുകൾക്കും നേരെ നിരവധി തവണ കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വിശദമായ പരിശോധനകൾ ആരംഭിച്ചു.