കെ ടി ജലീല്‍ ഇഡി ഓഫീസില്‍ ; കള്ളപ്പണക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് നല്‍കാനെന്ന് സൂചന

മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണമുണ്ടെന്ന് ജലീല്‍ ആരോപിച്ചിരുന്നു
കെടി ജലീൽ
കെടി ജലീൽ

കൊച്ചി : പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണത്തില്‍ തെളിവ് നല്‍കുന്നതിനായി മുന്‍മന്ത്രി കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസിലെത്തി. കള്ളപ്പണ ആരോപണത്തില്‍ തെളിവ് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഇഡി ജലീലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജലീല്‍ ഇഡിക്ക് മുമ്പില്‍ ഹാജരായതെന്നാണ് സൂചന.

മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നതായാണ് ആരോപണം ഉയര്‍ന്നത്. ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണമുണ്ടെന്ന് ജലീല്‍ ആരോപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മകന് ബാങ്കില്‍ നിക്ഷേപം ഉള്ളതായി കണ്ടെത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പ് അടക്കം പരിശോധന നടത്തിയിരുന്നു. 

മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുമായി ബന്ധപ്പെട്ട് 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിലും കുഞ്ഞാലിക്കുട്ടിക്കെതിരെ ആക്ഷേപമുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണത്തില്‍ തന്റെ പക്കല്‍ തെളിവുണ്ടെന്നും കെ ടി ജലീല്‍ സൂചിപ്പിച്ചു. ആരോപണത്തില്‍ തെളിവ് ഹാജരാക്കാന്‍ കേന്ദ്ര ഏജന്‍സി ജലീലിനോട് നിര്‍ദേശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com