നിപ; 12കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ചികിത്സയ്ക്ക് എത്തിയത് അഞ്ച് ആശുപത്രികളിൽ

നിപ; 12കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ചികിത്സയ്ക്ക് എത്തിയത് അഞ്ച് ആശുപത്രികളിൽ
നിപ; 12കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ചികിത്സയ്ക്ക് എത്തിയത് അഞ്ച് ആശുപത്രികളിൽ

കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 29ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മെഡിക്കൽ കോളജിലേക്കും ശേഷം മിംസ് ആശുപത്രിയിലേക്കും കൊണ്ടു പോയി. 

27.08.2021 വെള്ളിയാഴ്ച വൈകീട്ട് 5 മുതൽ 5.30 വരെ പാഴൂരിൽ കുട്ടികളോടൊപ്പം കളിച്ചു. 28 ശനിയാഴ്ച വീട്ടിൽ തന്നെ. 29 ഞായറാഴ്ച രാവിലെ 8.30 മുതൽ 8.45 വരെ പനിയെ തുടർന്ന് എരഞ്ഞിമാവിലുള്ള ഡോ. മുഹമ്മദ് സെൻട്രൽ ക്ലിനിക്കിലെത്തിച്ചു. ഓട്ടോയിലായിരുന്നു യാത്ര. 

30 തിങ്കളാഴ്ച വീട്ടിൽ തന്നെ. 31 ചൊവ്വാഴ്ച രാവിലെ 9.58 മുതൽ 10.30 വരെ ഇഎംഎസ് ആശുപത്രി മുക്കം. യാത്ര അങ്കിൾസ് ഓട്ടോയിൽ. ആ ​ദിവസം രാവിലെ 10.30 മുതൽ 12.00 വരെ ശാന്തി ആശുപത്രി ഓമശ്ശേരി. അങ്കിൾസ് ഓട്ടോയിൽ യാത്ര. 31ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ. സെപ്റ്റംബർ ഒന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് മിംസ് ആശുപത്രിയിലെത്തിച്ചു. ആബുലൻസിലായിരുന്നു യാത്ര.

അതേസമയം, നിപ ബാധിച്ച് മരിച്ച 12കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളുകൾ കേന്ദ്ര സംഘം ശേഖരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com