നിപ; കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2021 07:38 AM  |  

Last Updated: 08th September 2021 07:38 AM  |   A+A-   |  

nipah virus in kerala

പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും നിപയുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കർണാടക,  തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. 

കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കണം. നിപ സാഹചര്യങ്ങൾ സംസ്ഥാനങ്ങൾ സൂഷ്മമായി വിലയിരുത്തണമെന്നും  സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിക്കുന്നു.

ഒക്ടോബർ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിച്ചിട്ടുണ്ട്.  അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരള സന്ദർശനം ഒഴിവാക്കണമെന്നാണ് കർണാടക സർക്കാരിൻ്റെ ജനങ്ങളോടുള്ള അഭ്യർത്ഥന.

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ സമ്പർക്ക പട്ടികയിലുള്ളവർക്ക് ഗുരുതരമായ രോഗ ലക്ഷണങ്ങളില്ലെന്നും മിുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.