കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു

കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു
കൊല്ലം ബാബു
കൊല്ലം ബാബു

കൊല്ലം: പ്രസിദ്ധ കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. പതിനായിരത്തിലേറെ വേദികളിൽ കഥ അവതരിപ്പിച്ച കാഥികനാണ് കൊല്ലം ബാബു. യവന നാടക ട്രൂപ്പിന്റെ അമരക്കാരനായിരുന്നു. 

13-ാം വയസിൽ നാടക വേദിയിലൂടെയാണ് കൊല്ലം ബാബുവിന്റെ കലാ ജീവിതം തുടങ്ങുന്നത്. പാട്ടുകാരനായ സഹോദരൻ ഗോപിനാഥൻ നായരുടെ പ്രോത്സാഹനത്തിലാണ് അദ്ദേഹം കാഥികനായത്. ചേരിയിൽ വിശ്വനാഥന്റെ 'നീലസാരി' എന്ന നോവൽ സഹോദരൻ കഥാപ്രസംഗമാക്കിക്കൊടുത്തു. പിന്നീട് കഥാപ്രസംഗത്തിൽ തന്റേതായ ശൈലി വെട്ടിത്തുറന്ന് തിരക്കുള്ള കാഥികനായി മാറി.

കഥാപ്രസംഗത്തിൽ പ്രശസ്തി നേടിക്കഴിഞ്ഞശേഷമാണ് 1982ൽ യവന എന്ന നാടക ട്രൂപ്പ് ആരംഭിക്കുന്നത്. 1979ൽ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ൽ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥിക ശ്രേഷ്ഠ അവാർഡ്, 2012ൽ കഥാപ്രസംഗത്തിൽ സമഗ്ര സംഭാവനാ പുരസ്‌കാരം തുടങ്ങി നൂറുകണക്കിന് പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്. ഭാര്യ: സിഎൻ കൃഷ്ണമ്മ. മക്കൾ: കല്യാൺ കൃഷ്ണൻ, ആരതി, ഹരികൃഷ്ണൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com