പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 09:46 PM  |  

Last Updated: 16th September 2021 09:46 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം


ചേര്‍ത്തല: പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.  ചേര്‍ത്തല നഗരസഭ 33ാം വാര്‍ഡ് കൃഷ്ണാലയം സുഖലാല്‍ (58) ആണ് അറസ്റ്റിലായത്. ചേര്‍ത്തല 33ാം വാര്‍ഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സുഖലാലിനെ പുറത്താക്കിയതായി സിപിഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിഎസ് ഗോപി വ്യക്തമാക്കി.