ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 02:43 PM  |  

Last Updated: 16th September 2021 02:43 PM  |   A+A-   |  

Dr. Mathews Mar Severios

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്


 

കോട്ടയം: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനാകും. ഇത് സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സുന്നഹദോസില്‍ ധാരണയായി. പ്രഖ്യാപനം നാളെയുണ്ടാകും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ആണ്‌ ഡോ, മാത്യൂസ് മാര്‍ സേവേറിയോസ്.

ജൂലായ് 12ന് ഓര്‍ത്തഡോക്‌സ് സഭാ  അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുത്തത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ 24 മെത്രാപോലീത്തന്‍മാര്‍ പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.