'വിശദീകരണം തൃപ്തികരം'; ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 12:10 PM  |  

Last Updated: 17th September 2021 12:10 PM  |   A+A-   |  

sivadasan nair

ശിവദാസന്‍ നായര്‍/ഫയല്‍

 

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയതിന് കെ ശിവദാസന്‍ നായരെ സസ്‌പെന്‍ഡ് ചെയ്ത നടപടി കെപിസിസി പിന്‍വലിച്ചു. ശിവദാസന്‍ നായരുടെ വിശദീകരണം തൃപ്തികരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. 

ഡിസിസി അധ്യക്ഷ നിയമനത്തെ വിമര്‍ശിച്ചതിന് ശിവദാസന്‍ നായരെയും കെപി അനില്‍ കുമാറിനെയും ഒരേ ദിവസമാണ് കെപിസിസി സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് പിന്നാലെ ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ നീണ്ടുപോവുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട അനില്‍ കുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെയാണ്, ശിവദാസന്‍ നായര്‍ക്കെതിരായ നടപടി പിന്‍വലിച്ചത്. 

സസ്‌പെന്‍ഷന് ശേഷവും ശിവദാസന്‍ നായര്‍ നേതൃത്വത്തെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. നേതൃത്വത്തിലേക്ക് വരേണ്ടത് പ്രവര്‍ത്തകരുടെ പിന്തുണയുള്ളവരെന്നാണ് ശിവദാസന്‍ നായര്‍സ പറഞ്ഞത്. നേതാക്കള്‍ പലവട്ടം കൂടിയാലോചിച്ചാണ് ഡിസിസി പട്ടികയുണ്ടാക്കിയത്. ആ കൂടിയാലോചനയില്‍ അണികളുടെ വികാരം പ്രതിഫലിക്കില്ല. അതില്‍ മാനദണ്ഡമായത് നേതാക്കളുടെ താല്‍പര്യം മാത്രമാണ്. അണികളുടേതല്ലെന്നും കെ ശിവദാസന്‍ നായര്‍ മാധ്യമങ്ങളോടു പറ്ഞ്ഞിരുന്നു.