ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 11:11 AM  |  

Last Updated: 17th September 2021 11:11 AM  |   A+A-   |  

kr_viswambharan

കെ ആര്‍ വിശ്വംഭരന്‍

 


കൊച്ചി: ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു. 72 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്കമാലി ടെല്‍ക്, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സില്‍, കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിഷിങ് സൊസൈറ്റി എന്നിവയുടെ എംഡി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സ്‌പോര്‍ട്‌സ് ഡയറക്ടര്‍, സ്‌പോര്‍ട്‌സ് കൌണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാക്ഷരതാപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളാണ് വിശ്വംഭരന്‍.