മേയാന്‍ വിട്ട ആടിനെ തേടി ചെന്ന ഉടമ ഞെട്ടി; പെരുമ്പാമ്പ് വിഴുങ്ങി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 08:34 AM  |  

Last Updated: 18th September 2021 08:34 AM  |   A+A-   |  

snake_swallowed_goat

ചീമേനിയില്‍ പെരുമ്പാമ്പ് ആടിനെ വിഴുങ്ങിയ നിലയില്‍


ചെറുവത്തൂർ: മേയാൻ വിട്ട ആടിനെ തിരികെ വിളിക്കാൻ ചെന്നപ്പോഴുള്ള കാഴ്ച കണ്ട് ഞെട്ടി ചീമേനി സ്വദേശിയായ തമീമ. ആടിന്റെ കാലുകൾ മാത്രമായിരുന്നു പുറത്ത്. ബാക്കി ഉടൽഭാ​ഗം മുഴുവൻ പെരുമ്പാമ്പിന്റെ വായിനുള്ളിൽ. 

ചീമേനി അത്തൂട്ടിയിലാണ് സംഭവം. മേയാനായി വിട്ട ആടിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴാണ്  ഉടമസ്ഥയായ തമീമ ആടിനെ പെരുമ്പാമ്പ് വിഴുങ്ങുന്നത് കണ്ടത്. 

തമീമയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. നാട്ടുകാർ ചേർന്ന് പെരുമ്പാമ്പിനെ വലയിലാക്കി. പിന്നാലെ എത്തിയ വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് പാമ്പിനെ കൈമാറി.