ഒന്നാം സമ്മാനം അഞ്ചു കോടി രൂപ; പൂജാ ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന ആരംഭിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 05:36 PM  |  

Last Updated: 20th September 2021 05:36 PM  |   A+A-   |  

Lottery sales in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന ലോട്ടറി വകുപ്പ് ആരംഭിച്ചു. തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെ ഇന്നലെ മുതലാണ് വില്‍പ്പന തുടങ്ങിയത്. 200 രൂപയാണ് ടിക്കറ്റ് വില. പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍  ജയപ്രകാശിന് നല്‍കി കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബമ്പര്‍ ഭാഗ്യക്കുറി ലഭ്യമാണ്. 

അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേര്‍ക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്.