ആ കോടീശ്വരന്‍ ഓട്ടോ ഡ്രൈവര്‍; തിരുവോണം ബമ്പര്‍ ലോട്ടറിയടിച്ചത് മരട് സ്വദേശിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 07:11 PM  |  

Last Updated: 20th September 2021 07:11 PM  |   A+A-   |  

lottery results

പ്രതീകാത്മക ചിത്രം

 

കൊച്ചി: മണിക്കൂറുകള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ തിരുവോണം ബമ്പര്‍  ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്‍ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്.

 ഈ മാസം പത്തിനാണ് ജയപാലന്‍ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കില്‍ കൈമാറി. നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം.