സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകളും നവംബർ ഒന്നിന് തുറക്കും; തയ്യാറെടുപ്പുകൾ ഉടൻ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 09:01 AM  |  

Last Updated: 21st September 2021 09:01 AM  |   A+A-   |  

Schools to reopen

പ്രതീകാത്മക ചിത്രം/ ഫയൽ

 

തിരുവനന്ത‌പുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങൾക്കൊപ്പം സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളും നവംബർ ഒന്നിന് തുറക്കും. സംസ്ഥാന സർക്കാരുകളുടെ മാർ​ഗനിർദേശമനുസരിച്ച്  തീരുമാനമെടുക്കാനാണ് സിബിഎസ്ഇ അധികൃതർ അഫിലിയേറ്റഡ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. 

സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ ഉടൻ തുടങ്ങുമെന്നും കോവിഡ് വ്യാപനത്തോതുകൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനുകൾ അറിയിച്ചു. സർക്കാർ മാർ​​ഗ്​ഗനിർദേശങ്ങൾ പരിശോധിച്ചശേഷം കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയുള്ള മാന​ദണ്ഡങ്ങളോടെ സ്കൂളുകൾ തുറക്കാനാണ് ശ്രമമെന്ന് ഐസിഎസ്ഇ , ഐഎസ് സി സ്കൂൾ അസോസിയേഷനുകളുടെ ഭാരവാഹികളും അറിയിച്ചു.