കവിയും വിവര്‍ത്തകനുമായ പ്രൊ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 10:07 AM  |  

Last Updated: 22nd September 2021 10:07 AM  |   A+A-   |  

sundharam_dhanuvachapuram

പ്രൊ. സുന്ദരം ധനുവച്ചപുരം


തിരുവനന്തപുരം: കവിയും വിവര്‍ത്തകനുമായ പ്രൊ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു. 83 വയസ്സായിരുന്നു.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ആണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് ശാന്തികവാടത്തില്‍. കന്നിപ്പൂക്കള്‍, ഇനിയും ബാക്കിയുണ്ട് ദിനങ്ങള്‍, പുനര്‍ജനി,ട്വിന്‍സ്, കൃഷ്ണകൃപാസാഗരം എന്നിവയാണ് പ്രധാന കൃതികള്‍.