സ്വാതന്ത്ര്യ സമര സേനാനി ജി സുശീല അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 06:52 AM  |  

Last Updated: 23rd September 2021 06:52 AM  |   A+A-   |  

g susheela death

ചിത്രം; ഫേയ്സ്ബുക്ക്

 

പാലക്കാട്: സ്വാതന്ത്ര്യ സമര സേനാനി ആനക്കര വടക്കത്ത് ജി സുശീല (100) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആറുവര്‍ഷത്തോളമായി കിടപ്പിലായിരുന്നു.

സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് സുശീല. സമരത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ പങ്കെടുത്തതിന് മൂന്നുമാസം വെല്ലൂര്‍ ജയിലില്‍ തടവനുഭവിച്ചിട്ടുണ്ട്.  സ്ത്രീക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സുശീല കോണ്‍ഗ്രസിന്റെ മഹിളാവിഭാഗം ദേശീയസെക്രട്ടറിയായിരുന്നു. സ്വാതന്ത്ര്യാനന്തരം സജീവരാഷ്ട്രീയത്തില്‍നിന്ന് അകന്നുനിന്നു.

ആനക്കര വടക്കത്ത് തറവാട്ടില്‍ 1921-ലാണ് സുശീല ജനിച്ചത്. ഗാന്ധിയനായിരുന്ന ആനക്കര വടക്കത്ത് എ.വി. ഗോപാലമേനോന്റെയും പെരുമ്പിലാവില്‍ കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ്. ​ഗാന്ധിയൻ ആശയങ്ങൾ ജീവിതത്തിലും സുശീലാമ്മ പകർത്തി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ടി.വി. കുഞ്ഞികൃഷ്ണന്‍. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് രണ്ടരയോടെ വീട്ടുവളപ്പില്‍.