പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും, സീറ്റ് ക്ഷാമം രൂക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 07:24 AM  |  

Last Updated: 23rd September 2021 07:24 AM  |   A+A-   |  

plus one exam dates

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.  

ഹയർ സെക്കൻഡറി പ്രവേശനം വ്യാഴാഴ്ച രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം 10നും തുടങ്ങും. ആ​കെ 2,71,136 മെ​റി​റ്റ്​ സീ​റ്റുകളാണ് ഉള്ളത്. ഇതിലേക്ക്​ 4,65,219 പേ​ർ അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ൽ 2,18,413 പേ​ർ​ക്കാ​ണ്​ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ചിരിക്കുന്നത്. 52,718 സീ​റ്റാ​ണ് ശേ​ഷി​ക്കു​ന്ന​ത്​. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ മാ​നേ​ജ്​​മെൻറ്​, ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റ്​ ചേ​ർ​ത്താ​ൽ​ പോ​ലും ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സീ​റ്റു​ണ്ടാ​കില്ല എന്ന അവസ്ഥയാണ്.

അലോട്ട്മെന്റ് ലഭിച്ചവർ ഫസ്റ്റ് അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർക്ക് ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താൽക്കാലികക്കാർക്ക് വേണ്ടിവന്നാൽ ഉയർന്ന ഓപ്ഷനുകളിൽ ചിലത് റദ്ദാക്കാം.

എന്നാൽ അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാൻ സാധിക്കാത്തവർക്ക് സ്‌കൂൾ പ്രിൻസിപ്പൽ നിർദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.