ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം നവംബര്‍ 29 മുതല്‍; ഒരു ഡോസ് വാക്‌സിന്‍ നിര്‍ബന്ധം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 10:03 PM  |  

Last Updated: 25th September 2021 08:37 AM  |   A+A-   |  

chembai_music

ഫയല്‍ ചിത്രം

 

ഗുരുവായൂര്‍: ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 14 വരെ നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും സംഗീതോത്സവം സംഘടിപ്പിക്കുകയെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ അഡ്വ. കെബി മോഹന്‍ദാസ് അറിയിച്ചു.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരിമിതമായ ചടങ്ങുകളോടെയാണ് നടത്തിയത്. സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. അവസാനതീയതി ഒക്ടോബര്‍ 14 ആണ്. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. അറുപത് വയസ് പൂര്‍ത്തിയായവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് ഗുരുവിന്റെ സാക്ഷ്യപത്രം വേണം. www.guruvayurdevaswom.nic.inലൂടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

കോവിഡ് വ്യാപന സാധ്യത ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രമാകും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭക്തര്‍ക്ക് പ്രവേശനമെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.