പൊലീസുകാരന്റെ വീട്ടില്‍ കയറി ബൈക്കുകള്‍ തല്ലി തകര്‍ത്തു; ഒരാള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 09:53 PM  |  

Last Updated: 27th September 2021 09:53 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം


കയ്പമംഗലം: പൊലീസുകാരന്റെ വീട്ടില്‍ കയറി ബൈക്കുകള്‍ തല്ലി തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പില്‍ പ്രണവ് (28) ആണ് അറസ്റ്റിലായത്. 

ഞായറാഴ്ച രാത്രിയിലാണ് കാട്ടൂര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കോഴി പറമ്പില്‍ ഫെബിന്റെ വീട്ടില്‍ കയറി ബൈക്കുകള്‍ തല്ലിതകര്‍ത്തത്.

ഗുണ്ടാ-ലഹരി മാഫിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് പ്രണവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുനയം പ്രദേശത്ത് പോലീസെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നില്‍ ഫെബിനാണെന്ന ധാരണയിലാണ് വീട് കയറി ആക്രമിക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

പ്രണവിനെ കൂടാതെ അമിത് ശങ്കര്‍, ശരത് എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പ്രണവിനെ എടമുട്ടം ചൂലൂരില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.