കൊച്ചി മെട്രോ സ്‌റ്റേഷന് മുന്നില്‍ കൂറ്റന്‍ പെരുമ്പാമ്പ്; കയ്യോടെ പിടികൂടി പൊലീസുകാരന്‍; ധീരതയ്ക്ക ക്യാഷ് അവാര്‍ഡുമായി കെഎംആര്‍എല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 09:49 PM  |  

Last Updated: 29th September 2021 10:33 PM  |   A+A-   |  

SNAKE_METRO

കൊച്ചി മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പ്‌

 

കൊച്ചി: കൊച്ചി മെട്രോ സ്‌റ്റേഷന് മുന്നില്‍ കൂറ്റന്‍ പെരുമ്പാമ്പ്. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്‌റ്റേഷന് സമീപത്തുനിന്നാണ് പെരുമ്പാമ്പിനെ പൊലീസുകാരനായ സുനില്‍ പിജെ പിടികൂടിയത്.

കൂറ്റന്‍ പെരുമ്പാമ്പ്  ഇഴയുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇയാള്‍ പിടികൂടുകയായിരുന്നു. പൊലീസുകാരന്റെ ധീരത കണക്കിലെടുത്ത് നാളെ അദ്ദേഹത്തെ ആദരിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ധീരത, മനസാന്നിധ്യം. ജോലിയോടുള്ള ആത്മാര്‍ത്ഥത ഇവയെ അഭിനന്ദിക്കുന്നതുമായി കെഎംആര്‍എല്‍ അറിയിച്ചു. 

പൊലീസുകാരനായ സുനില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നാളെ നല്‍കും.