തൃശൂര്‍ പൂരത്തിന് സര്‍ക്കാര്‍ വക 15ലക്ഷം

ഇതാദ്യമായാണ് പൂരം നടത്തിപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിന് 15 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ജില്ലാ കലക്ടര്‍ക്ക് തുക അനുവദിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതാദ്യമായാണ് പൂരം നടത്തിപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.

തിരുവമ്പാടിയുടെ പന്തലിനു കാല്‍നാട്ടി

പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ നിര്‍മാണം തുടങ്ങി. രാവിലെ ക്ഷേത്രം മേല്‍ശാന്തി ഭൂമി പൂജ നടത്തിയ ശേഷം തട്ടകക്കാരാണ് പന്തല്‍ കാല്‍ നാട്ട് നിര്‍വഹിച്ചത്.

സ്വരാജ് റൗണ്ടില്‍ നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകള്‍ നിര്‍മിക്കുക. ഇരു പന്തലുകളുടെയും ചുമതലക്കാരന്‍ ചെറുതുരുത്തി ആരാധാന പന്തല്‍ വര്‍ക്സ് ഉടമ സൈതലവിയാണ്. മണികണ്ഠനാലില്‍ പാറമേക്കാവ് വിഭാഗത്തിന്റെ പന്തല്‍ നിര്‍മാണം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. തൃശൂര്‍ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടില്‍ പന്തലുകള്‍ നിര്‍മിക്കുക. പാറമേക്കാവിനും തിരുവമ്പാടിക്കും മാത്രമാണ് അതിന് അവകാശമുള്ളത്.

പന്തലുകളുടെ നിര്‍മാണം തുടങ്ങിയതോടെ തൃശൂര്‍ പൂരത്തിരക്കിലായി. ഒന്നര ആഴ്ച മാത്രമേ ഇനി തൃശൂര്‍ പൂരത്തിനുള്ളൂ. തിരുവമ്പാടിയുടെ കാല്‍നാട്ടു ചടങ്ങില്‍ മേയര്‍ എം.കെ വര്‍ഗീസ്, പി ബാലചന്ദ്രന്‍ എം.എല്‍.എ, കൊച്ചിന്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തട്ടകക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com