ജലനിരപ്പ് 1047 അടി പിന്നിട്ടു; ആളിയാര്‍ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ  താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ആളിയാര്‍ ഡാമിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 1047 അടി പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 

രാവിലെ 4.30നാണ്  ഡാമിന്റെ അഞ്ച് സ്പിൽവെ ഷട്ടറുകൾ 9 സെന്റീമീറ്റർ വീതം തുറന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 1047.35  അടിയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ചിറ്റൂർപുഴയിലെ ജലം ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ  താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com