'അയ്യോ! ഇനി ലീവ് തരല്ലേ, വീട്ടിലിരിക്കാന്‍ വയ്യ...''

നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം
വയനാട് കലക്ടര്‍ എ ഗീത പങ്കുവച്ച സന്ദേശം
വയനാട് കലക്ടര്‍ എ ഗീത പങ്കുവച്ച സന്ദേശം

കല്‍പറ്റ: മഴഭീഷണിയെത്തുടര്‍ന്ന് നിരന്തരമായ ഒഴിവു ദിനങ്ങള്‍ക്കൊടുവില്‍ ഇനിയും അവധി പ്രഖ്യാപിക്കല്ലേ എന്ന് കലക്ടറോട് അപേക്ഷിച്ച് ആറാം ക്ലാസുകാരി. വയനാട് കലക്ടര്‍ എ ഗീതയാണ് ആറാം ക്ലാസില്‍ പഠിക്കുന്ന സഫൂറ നൗഷാദിന്റെ സന്ദേശം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. വീട്ടിലിരിക്കാന്‍ ബുദ്ധിമുട്ടാണെന്നും സ്‌കൂളില്‍ ക്ലാസ് വേണമെന്നുമാണ് സഫൂറ സന്ദേശത്തില്‍ പറയുന്നത്. 

ജില്ലാ കലക്ടര്‍ എ. ഗീതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

അയ്യോ ! ഇനി ലീവ് തരല്ലേ !!
ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം. 
എത്ര തെളിമയാണ് ഈ സന്ദേശത്തിന് !!
മിടുക്കരാണ് നമ്മുടെ മക്കള്‍.
അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍. 
ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്. 
അഭിമാനിക്കാം വിദ്യാര്‍ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും  വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com