അച്ഛന്റെ ബാ​ഗുമായി വിമാനത്താവളത്തിലെത്തി, പരിശോധിച്ചപ്പോൾ വെടിയുണ്ടയുടെ ഭാ​ഗങ്ങൾ; യുവതിയുടെ യാത്ര മുടങ്ങി 

തൃശൂർ സ്വദേശിനി മീന ജോർജിന്റെ ബാ​ഗിൽ നിന്നാണ് വെടിയുണ്ടയുടെ ഭാ​ഗങ്ങൾ കണ്ടെത്തിയത്
നെടുമ്പാശേരി വിമാനത്താവളം, ഫയല്‍ ചിത്രം
നെടുമ്പാശേരി വിമാനത്താവളം, ഫയല്‍ ചിത്രം

കൊച്ചി: ചെന്നൈക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ ഉപയോ​ഗിച്ച വെടിയുണ്ടയുടെ ഭാ​ഗങ്ങൾ കണ്ടെത്തി. തൃശൂർ സ്വദേശിനി മീന ജോർജിന്റെ ബാ​ഗിൽ നിന്നാണ് വെടിയുണ്ടയുടെ ഭാ​ഗങ്ങൾ കണ്ടെത്തിയത്.  ഇതേതുടർന്ന് യാത്ര മുടങ്ങി.

ഇന്നലെ രാത്രി ചെന്നൈക്ക് പോകാനെത്തിയ മീന‌യുടെ ബാ​ഗ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. ഇവരുടെ പിതാവിന്റെ ബാ​​ഗാണ് യാത്രയ്ക്ക് വേണ്ടി ഉപയോ​ഗിച്ചത്. അടുത്തൊന്നും ഈ ബാ​ഗ് ഉപയോ​ഗിച്ചിരുന്നില്ല എന്നും വെടിയുണ്ടയുടെ ഭാ​ഗങ്ങൾ ബാ​ഗിൽ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും യാത്രക്കാരി പറഞ്ഞു. നെടുമ്പാശേരി പൊലീസ് കേസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com