50മീറ്റര്‍ റോഡ് പണിതു, ക്രെയിന്‍ ഉപയോഗിച്ച് ഉയർത്തി; സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞ കാട്ടാനയെ പുറത്തെടുത്തു, വിഡിയോ

തുമ്പിക്കൈ ഉള്‍പ്പെടെ തലഭാഗം കുഴിയിലെ ടാങ്കില്‍ പൂണ്ട നിലയിലായിരുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തൃശൂര്‍: സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞ കാട്ടാനയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയ്ക്കടുത്ത് പോത്തന്‍ചിറയില്‍ ഇന്നലെയായിരുന്നു സംഭവം. സ്വകാര്യപറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.

കാട്ടാന നശിപ്പിച്ച സൗരോര്‍ജ വേലി നന്നാക്കുന്നതിന് സ്ഥലത്തെത്തിയ ഉടമയാണ് ആനയെ ചരിഞ്ഞനിലയിൽ ആദ്യം കണ്ടത്. ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അനങ്ങാനും മുന്‍ഭാഗം ഉയര്‍ത്താനും കഴിയാത്തവിധത്തിലാണ് ആന സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിയത്. തുമ്പിക്കൈ ഉള്‍പ്പെടെ തലഭാഗം കുഴിയിലെ ടാങ്കില്‍ പൂണ്ട നിലയിലായിരുന്നു. ആനയ്ക്ക് 12 വയസ്സോളം ഉണ്ടാകുമെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ആന ചരിഞ്ഞ സ്ഥലത്തേക്ക് റോഡില്ലാത്തതിനാല്‍ ഏകദേശം അമ്പതുമീറ്റര്‍ റോഡ് ജെസിബി ഉപയോഗിച്ച് നിര്‍മിക്കേണ്ടിവന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് ആനയെ ഉയര്‍ത്തിയത്. തുടര്‍ന്ന് ശാസ്താംപൂവം ഉള്‍ക്കാട്ടിലെത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com