തീവണ്ടികളില്‍ ഡീ റിസര്‍വ്ഡ് കോച്ചുകള്‍ പുനസ്ഥാപിച്ചു; റിസര്‍വേഷന്‍ ഇല്ലാതെ പകല്‍ യാത്ര ചെയ്യാം

തീവണ്ടികളില്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ ആവശ്യമില്ലാത്ത പകല്‍ യാത്രയ്ക്ക്, 'ഡിറിസര്‍വ്ഡ്' കോച്ചുകള്‍ പുനഃസ്ഥാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തീവണ്ടികളില്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ ആവശ്യമില്ലാത്ത പകല്‍ യാത്രയ്ക്ക്, 'ഡിറിസര്‍വ്ഡ്' കോച്ചുകള്‍ പുനഃസ്ഥാപിച്ചു. കൗണ്ടറില്‍നിന്നും വാങ്ങുന്ന 'ഡിറിസര്‍വ്ഡ്' സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റോ സീസണ്‍ ടിക്കറ്റോ ഉപയോഗിച്ച് ഈ കോച്ചുകളില്‍ അനുവദിച്ച മേഖലകളില്‍ യാത്ര ചെയ്യാം.

കന്യാകുമാരി മുതല്‍ പാലക്കാട് വരെ 16525 കന്യാകുമാരി  ബെംഗളൂരു എക്‌സ്പ്രസിലെ ട7 കോച്ചില്‍ ആഗസ്റ്റ് 7 മുതലും 16382 കന്യാകുമാരി  പൂന എക്‌സ്പ്രസിലെ ട6 കോച്ചില്‍ ഒക്ടോബര്‍ 15 മുതലും യാത്ര ചെയ്യാം. മറ്റു ട്രെയിനുകളിലെ ഡീ റിസര്‍വ്ഡ് കോച്ചുകള്‍: 

22640 ആലപ്പുഴ - ചെന്നൈ എക്‌സ്പ്രസ് ട7, ഒക്ടോബര്‍ 16 മുതല്‍ -ആലപ്പുഴ മുതല്‍ പാലക്കാട് വരെ 

22639 ചെന്നൈ  ആലപ്പുഴ എക്‌സ്പ്രസ് ട12, ഒക്ടോബര്‍ 22 മുതല്‍ തൃശ്ശൂര്‍ മുതല്‍ ആലപ്പുഴ വരെ 

17229 തിരുവനന്തപുരം - സെക്കന്തരാബാദ് എക്‌സ്പ്രസ്, ട11, ട12 ഒക്ടോബര്‍ 14 മുതല്‍ -തിരുവനന്തപുരം മുതല്‍ കോയമ്പത്തൂര്‍ വരെ

13352 ആലപ്പുഴ  ധന്‍ബാദ് എക്‌സ്പ്രസ്സില്‍ ഇനി മുതല്‍ 'ഡിറിസര്‍വ്വ്ഡ്' കോച്ചുകള്‍ ഉണ്ടായിരിയ്ക്കുന്നതല്ലെന്നും സതേണ്‍ റെയില്‍വേ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com