സേതുവിനും അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അ്ക്കാദമി അവാര്‍ഡ്

ആലങ്കോട് ലീലാ കൃഷ്ണന്‍, ഡോ. കെ ജയകുമാര്‍, യുകെ കുമാരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്
സേതു - അനഘ ജെ കോലത്ത്
സേതു - അനഘ ജെ കോലത്ത്

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022ലെ ബാലസാഹിത്യ പുരസ്‌കാരം സേതുവിന്. ചേക്കൂട്ടി എന്ന നോവലിനാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാ കൃഷ്ണന്‍, ഡോ. കെ ജയകുമാര്‍, യുകെ കുമാരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

അയുവ പുരസ്‌കാരംനഘ ജെ കോലത്തിനാണ്. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ജോയ് വാഴയില്‍, ഡോ. കെ മുത്തുലക്ഷ്മി, ഡോ. കെഎം അനില്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com