നാലുശതമാനം പലിശയ്ക്ക്  വായ്പ, അഞ്ചുമാസത്തിനുള്ളില്‍ അരലക്ഷം സംരംഭങ്ങള്‍; ഒരുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി വ്യവസായ മന്ത്രി 

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ച് 145 ദിവസം മാത്രം പിന്നിടുമ്പോള്‍ അരലക്ഷം സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി വ്യവസായമന്ത്രി പി രാജീവ്
പി രാജീവ് /ഫയല്‍
പി രാജീവ് /ഫയല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ച് 145 ദിവസം മാത്രം പിന്നിടുമ്പോള്‍ അരലക്ഷം സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി വ്യവസായമന്ത്രി പി രാജീവ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംരംഭങ്ങളുടെ ഭാഗമായി 2960 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 1,09,739 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു. ഈ കാലയളവില്‍ മലപ്പുറം, എറണാകുളം ജില്ലകളില്‍ അയ്യായിരത്തിലധികം സംരംഭങ്ങളും തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാലായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട്, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലായി അന്‍പത്തി ആറായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആറായിരത്തോളം തൊഴിലവസരങ്ങളും സൃതൊഴിലവസരങ്ങള്‍ ഷ്ടിക്കപ്പെട്ടു. 

2022-23 സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.     കൃഷി, ഭക്ഷ്യ സംസ്‌കരണ മേഖലയില്‍  7,500 പുതിയ സംരംഭങ്ങള്‍ ഇക്കാലയളവില്‍ നിലവില്‍ വന്നു. 400 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 19,500 പേര്‍ക്ക് ഈ യൂണിറ്റുകളിലൂടെ തൊഴില്‍ ലഭിച്ചു. ഗാര്‍മെന്റ്‌സ് ആന്റ് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍  5,800 സംരംഭങ്ങളും 250 കോടി രൂപയുടെ നിക്ഷേപവും 12,000 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് മേഖലയില്‍ 2100 സംരംഭങ്ങളും 120 കോടി രൂപയുടെ നിക്ഷേപവും 3,900 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

 സര്‍വ്വീസ് മേഖലയില്‍ 4,300  സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 270 കോടി രൂപയുടെ നിക്ഷേപവും 9900 തൊഴിലും ഈ മേഖലയില്‍ ഉണ്ടായി. വ്യാപാര മേഖലയില്‍ 17,000 സംരംഭങ്ങളും 980 കോടിയുടെ നിക്ഷേപവും 32000 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.പദ്ധതിയുടെ ഭാഗമായുള്ള ലൈസന്‍സ്, ലോണ്‍, സബ്‌സിഡി മേളകള്‍ നടന്നു വരികയാണ്. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് നാല് ശതമാനം പലിശക്ക്  വായ്പ ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതി ആരംഭിച്ചു. 10 ലക്ഷം രൂപ വരെ സംരംഭകര്‍ക്ക് ഈ പദ്ധതിയിലൂടെ വായ്പ ലഭ്യമാകും.  403 തദ്ദേശസ്ഥാപനങ്ങളില്‍ വായ്പാമേളകള്‍ നടത്തി ലഭിച്ച അപേക്ഷകളില്‍  9.5 കോടി രൂപയുടെ വായ്പകളും  1326 ലൈസന്‍സുകളും അതിവേഗം  അനുവദിച്ചു.  ഇതിനൊപ്പം 847 സബ്‌സിഡി അപേക്ഷകളും പരിഗണിച്ചതായും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com