ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചോ? അവസാന തീയതി സെപ്റ്റംബര്‍ 15; അറിയേണ്ടതെല്ലാം

എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി സെപ്തംബര്‍ 15 നകം ബന്ധിപ്പിക്കേണ്ടതാണെന്ന് സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: റേഷന്‍ വിതരണം പൂര്‍ണമായി ബയോമെട്രിക് രീതിയിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി സെപ്തംബര്‍ 15 നകം ബന്ധിപ്പിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

റേഷന്‍ കടകളില്‍ നേരിട്ട് എത്തി ഇ  പോസ് മുഖാന്തിരവും ബന്ധപ്പെട്ട താലൂക്ക് സപ്ലെ സിറ്റി റേഷനിംഗ് ഓഫീസുകള്‍ മുഖാന്തിരവും അക്ഷയ സെന്റര്‍ വഴിയും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലൂടെയും ആധാര്‍ ലിങ്ക് ചെയ്യാം. ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ മുഖേന ആധാര്‍ എടുക്കാന്‍ സാധിക്കാത്ത റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് 'ആധാര്‍ ഒഴിവാക്കല്‍' നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കണം. 

ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലാത്ത വ്യക്തികളില്‍ പലരും ഒരേ സമയം ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 15 നു ശേഷം ഇത്തരത്തില്‍ ഒരേ സമയം ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തുന്ന റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നും അതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില പിഴയായി ഈടാക്കുന്നതടക്കമുളള ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com