സ്‌കൂളില്‍ മാലിന്യം കത്തിക്കുന്നതിനിടെ 'പൊട്ടിത്തെറി', ദേഹത്തേയ്ക്ക് തീ പടര്‍ന്നു; വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു

സ്‌കൂള്‍ കോമ്പൗണ്ടില്‍ മാലിന്യം കത്തിക്കുന്നതിനിടെ, വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു
വിദ്യാര്‍ഥിയുടെ കൈയ്ക്ക് പൊള്ളലേറ്റ നിലയില്‍
വിദ്യാര്‍ഥിയുടെ കൈയ്ക്ക് പൊള്ളലേറ്റ നിലയില്‍

പാലക്കാട്: സ്‌കൂള്‍ കോമ്പൗണ്ടില്‍ മാലിന്യം കത്തിക്കുന്നതിനിടെ, വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു. തൃത്താല കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് പൊള്ളലേറ്റത്. വിദ്യാര്‍ഥികളെ കൊണ്ട് സ്‌കൂളിന്റെ പണിയെടുപ്പിക്കുന്നു എന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അവസാന പീരിഡിലാണ് അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കിയത്. അടിച്ചുവാരി മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കത്തിക്കുന്നതിനിടെ, മാലിന്യത്തില്‍ നിന്ന് ഒരു പൊട്ടിത്തെറി ഉണ്ടാവുകയും കുട്ടിയുടെ ശരീരത്തിലേക്ക് തീ പടരുകയുമായിരുന്നു. കുട്ടിയുടെ മുഖത്തും കൈയിലുമാണ് പൊള്ളലേറ്റത്.

ഉടന്‍ തന്നെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റൊരു കുട്ടിക്കും നേരിയ പൊള്ളലേറ്റിട്ടുണ്ട്. മുഖത്തെയും കൈയിലെയും കരിവാളിച്ച പാട് മാറുമോ എന്ന ആശങ്ക വീട്ടുകാര്‍ക്കുണ്ട്. അതിനിടെ കുട്ടികളെ കൊണ്ട് സ്‌കൂളിന്റെ പണിയെടുപ്പിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഹരിതസേനയുടെ ഭാഗമായാണ് സ്‌കൂള്‍ വൃത്തിയാക്കല്‍ നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com