'ആണിന്റെ ഡ്രസ് പെണ്ണ് ഇട്ടാല്‍ നീതിയാകുമോ?, പാവാടയും ചുരിദാറും ഇടാന്‍ ആഗ്രഹമുണ്ടാവില്ലേ?'

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ യുക്തി ചിന്ത സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുന്നു എന്ന് ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍
എന്‍ ഷംസുദ്ദീന്‍ സഭയില്‍
എന്‍ ഷംസുദ്ദീന്‍ സഭയില്‍

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ യുക്തി ചിന്ത സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുന്നു എന്ന് ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍. മിക്‌സഡ് ബെഞ്ചും മിക്‌സഡ് ഹോസ്റ്റലും വലിയ പ്രശ്‌നം ഉണ്ടാക്കും. സ്‌കൂളുകളുടെ സമയമാറ്റം മദ്രസകളെ ബാധിക്കുമെന്നും ഷംസുദ്ദീന്‍ നിയമസഭയില്‍ പറഞ്ഞു.കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട്  ശ്രദ്ധ ക്ഷണിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

2007ലെ മതമില്ലാത്ത ജീവന്റെ പ്രേതമാണ് ഈ പാഠ്യപദ്ധതി പരിഷ്‌കരണമെന്നും എംഎല്‍എ ആരോപിച്ചു. ഈ യുക്തി ചിന്ത മതനീരാസത്തില്‍ എത്തിക്കും . പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചാക്കുറിപ്പില്‍ നിന്ന് യുക്തി ചിന്ത എന്ന ഭാഗം ഒഴിവാക്കണം. ലിംഗനീതി, ലിംഗാവബോധം, ലിംഗ തുല്യത നടപ്പാക്കണമെന്നാണ് ചര്‍ച്ചാക്കുറിപ്പില്‍ പറയുന്നത്. ഇത് ലൈംഗിക അരാജകത്വത്തിന് വഴിതെളിയിക്കും. ലൈംഗിക അരാജകത്വം വിശ്വാസ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

ആണിന്റെ ഡ്രസ് പെണ്ണ് ഇട്ടാല്‍ നീതിയാകുമോ?, പെണ്ണിന് പെണ്ണിന്റേതായ ഡ്രസ് ഇടാന്‍ ആഗ്രഹമുണ്ടാവില്ലേ?പാവാടയും ചുരിദാറും ഇടാനുള്ള ആഗ്രഹം അവര്‍ക്ക് ഉണ്ടാവില്ലേ? ആ കുട്ടിയോട് ജീന്‍സും ടോപ്പും ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്‌ അനീതിയാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com