സ്വയം ഭോഗവും സ്വവര്‍ഗരതിയും പഠിപ്പിക്കും; കൗമാരക്കാലത്ത് ഒന്നിച്ചിരുത്തരുത്; വിവാദ പ്രസ്താവനയുമായി മുസ്ലീം ലീഗ് നേതാവ്

പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാര്‍മ്മികതയും തകര്‍ക്കും.
അബ്ദുറഹിമാന്‍ രണ്ടത്താണി/ ഫെ്‌സ്ബുക്ക്
അബ്ദുറഹിമാന്‍ രണ്ടത്താണി/ ഫെ്‌സ്ബുക്ക്

കണ്ണൂര്‍: വിദ്യാഭ്യാസ പരിഷ്‌കാരത്തിലൂടെ പഠിപ്പിക്കുക സ്വയം ഭോഗവും സ്വവര്‍ഗരതിയുമാണെന്ന് മുസ്ലീം ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണി. പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാര്‍മ്മികതയും തകര്‍ക്കും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനേയും രണ്ടത്താണി വിമര്‍ശിച്ചു. കണ്ണൂരില്‍ യുഡിഎഫിന്റെ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രണ്ടത്താണി.

വിദ്യാഭ്യാസരംഗത്ത് നമ്മുടെ പെണ്‍ുകട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഈ ഒരുമിച്ചിരുത്തിയിട്ടല്ല. കൗമാരക്കാലത്ത് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തിയാല്‍ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമത്രേ?. എന്നിട്ടോ പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ് നിങ്ങളറിയുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയും. അതല്ലേഹരമെന്നും അദ്ദേഹം ചോദിക്കുച്ചു.

പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രണ്ടത്താണി രംഗത്തെത്തി. പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരണം ഉണ്ടാകണം. അതില്‍ എതിര്‍പ്പില്ല. കഴിഞ്ഞ യുഡിഎഫിന്റെ കാലത്തും നടത്തിയിട്ടുണ്ട്. നല്ല ഇടപെടലുകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. എല്ലാവരും ഒരു യൂണിഫോം ധരിക്കണം. എല്ലവരും ഇടകലര്‍ന്ന് ഇരിക്കണം, സമയക്രമം മാറ്റണം തുടങ്ങിയവ മാത്രമായി പോകരുത് പാഠ്യപരിഷ്‌കരണമെന്നും അദ്ദേഹം പറഞ്ഞത്. 

എല്ലാ മതവിഭാഗങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട യൂണിഫോം ധരിക്കാന്‍ അവകാശമുണ്ട്. അതിനിടെ എല്ലാവരും പാന്റസ് ധരിക്കണമെന്ന് പറയുന്നത് ഗുണകരമാകില്ല. സമയക്രമം മാറ്റിയാല്‍ രാവിലെ ഇവിടെ മതപഠനം നടത്തുന്ന മതങ്ങളുണ്ട്. അവരെ അതുബാധിക്കുന്നതുകൊണ്ടാണ് എതിര്‍ത്തത്. കോളജിലും മെഡിക്കല്‍ കോളജിലും മതി ശരീരപഠനം. ഇതിന് പിന്നില്‍ സൈദ്ധാന്തിക അജണ്ടയുണ്ടെന്ന് സംശയിക്കുന്നുവെന്നും രണ്ടത്താണി പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com