സ്ഥ​ലം വാ​ങ്ങാനെ​ന്ന പേ​രി​ൽ എത്തി വീട്ടമ്മയെ കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

പെ​രി​യ ആ​യ​മ്പാ​റ ചെ​ക്കി​പ്പ​ള്ള​ത്തെ സു​ബൈ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തിക്ക് ജീവപര്യന്തം
സുബൈദ, അബ്ദുള്‍ ഖാദര്‍
സുബൈദ, അബ്ദുള്‍ ഖാദര്‍

കാ​സ​ർകോ​ട്: പെ​രി​യ ആ​യ​മ്പാ​റ ചെ​ക്കി​പ്പ​ള്ള​ത്തെ സു​ബൈ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തിക്ക് ജീവപര്യന്തം. കു​ഞ്ചാ​ർ കോ​ട്ട​ക്ക​ണ്ണി​യി​ലെ അ​ബ്ദു​ൽ ഖാ​ദ​റിനെതിരെയാണ് (34) ജി​ല്ലാ പ്രി​ൻസി​പ്പ​ൽ സെ​ഷ​ൻസ് കോ​ട​തി ശിക്ഷ വിധിച്ചത്. കൊലപാതകം, ഭവനഭേദനം, മോഷണം എന്നി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ മാ​ന്യ​യി​ലെ കെ ​അ​ബ്ദു​ൽ ഹ​ർഷാ​ദി​നെ വി​ട്ട​യ​ച്ചു. ഹ​ർഷാ​ദി​നെ​തി​രാ​യ കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ട​താ​യി കോ​ട​തി നി​രീ​ക്ഷി​ച്ചു.

 ര​ണ്ടാം പ്ര​തി​യാ​യ സു​ള്ള്യ അ​ജ്ജാ​വ​ര​യി​ലെ അ​ബ്ദു​ൽ അ​സീ​സ് (34) പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽനി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​ത്ത ഇ​യാ​ളു​ടെ കേ​സ് പി​ന്നീ​ട് പ​രി​ഗ​ണി​ക്കും. നാ​ലാം പ്ര​തി​യാ​യ പ​ട്ള കു​തി​ര​പ്പാ​ടി​യി​ലെ അ​ബ്ദു​ൽ അ​സീ​സ് എ​ന്ന ബാ​വ അ​സീ​സി​നെ മാ​പ്പു സാ​ക്ഷി​യാ​ക്കി​യി​രു​ന്നു.

2018 ജ​നു​വ​രി 17നാ​ണ് ചെ​ക്കി​പ്പ​ള്ള​ത്തെ വീ​ട്ടി​ൽ ത​നി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സു​ബൈ​ദ കൊ​ല ​ചെ​യ്യ​പ്പെ​ട്ട​ത്. സ്ഥ​ലം വാ​ങ്ങാനെ​ന്ന പേ​രി​ൽ സു​ബൈ​ദ​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി​ക​ൾ കു​ടി​വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​മെ​ടു​ക്കാ​ൻ അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ സു​ബൈ​ദ​യെ പ്ര​തി​ക​ൾ കീ​ട​നാ​ശി​നി ക​ല​ർത്തി​യ ക​റു​ത്ത തു​ണി കൊ​ണ്ട് മു​ഖ​ത്ത് അ​മ​ർത്തി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം ക​ഴു​ത്ത് ഞെ​രി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. 27 ഗ്രാം ​വ​രു​ന്ന വ​ള​ക​ളും മാ​ല​യും ക​മ്മ​ലും ക​വ​ർന്നി​രു​ന്നു.

ഒ​ന്നാം പ്ര​തി അ​ബ്ദു​ൽ ഖാ​ദ​ർ സു​ബൈ​ദ​യു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ കു​റ​ച്ചു​കാ​ലം താ​മ​സി​ച്ചി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ന്ന് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യി. മൂ​ന്ന് പ്ര​തി​ക​ളെ അ​ന്വേ​ഷ​ണസം​ഘം അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ ഹ​ർഷാ​ദ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സു​ബൈ​ദ​യു​ടെ വീ​ട്ടി​ൽനി​ന്ന് മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ കാ​സ​ർകോ​ട്ടെ ജ്വ​ല്ല​റി​യി​ൽനി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ൾ കൃ​ത്യം ന​ട​ത്താ​നാ​യി കാ​സ​ർകോ​ട്ടുനി​ന്നും വാ​ട​ക​ക്കെ​ടു​ത്ത ര​ണ്ടു കാ​റു​ക​ളും അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com